24 മണിക്കൂറിനിടെ രാജ്യത്ത് 1422 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഏപ്രിൽ 16നു ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. ഇതുവരെ 3.88 ലക്ഷം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. രോഗമുക്തി നിരക്ക് 96.36 ശതമാനമായി ഉയർന്നിട്ടുണ്ട്.